Bhaavam by Job kurian Malayalam lyrics

composed, and sung by Job Kurian

മുടിയാട്ടും കടലും കണ്ടേ
കലിയാടണ കാടും കണ്ടേ
പൊടിമഞ്ഞും മഴയും കൊണ്ടേ
ഞാനെന്ന ഭാവം മാഞ്ഞേ

മുടിയാട്ടും കടലും കണ്ടേ
കലിയാടണ കാടും കണ്ടേ
പൊടിമഞ്ഞും മഴയും കൊണ്ടേ
ഞാനെന്ന ഭാവം മാഞ്ഞേ

മേലേ വെണ്മുകിലും കണ്ടേ
ഓരത്തൊരു മലരും നിൽപ്പേ
കളിപാടും കിളിയെ കണ്ടേ
ഞാനെന്ന ഭാവം മാഞ്ഞേ

ആടിക്കാറിളകി വരുന്നേ
അരയാലില ആടി ഉറഞ്ഞേ
കുഴലൂതണ നാദം കേട്ടേ 
നാടാകെ നടനം കണ്ടേ

ആടിക്കാറിളകി വരുന്നേ
അരയാലില ആടി ഉറഞ്ഞേ
കുഴലൂതണ നാദം കേട്ടേ 
നാടാകെ നടനം കണ്ടേ

ചാരത്തൊരു മഴവിലുണ്ടേ

ചാരത്തൊരു മഴവിലുണ്ടേ
ചേലൊത്ത നിറങ്ങൾ തന്നേ
കാണാത്തൊരു കനവും കണ്ടേ
ഞാനെന്ന ഭാവം മാഞ്ഞേ

മുടിയാട്ടും കടലും കണ്ടേ
കലിയാടണ കാടും കണ്ടേ
പൊടിമഞ്ഞും മഴയും കൊണ്ടേ
ഞാനെന്ന ഭാവം മാഞ്ഞേ

ഞാനാരെന്നറിവു ഞൊറിഞ്ഞേ
കാലത്തിൻ ഇളകി മറിച്ചേ
നേരേതോ വഴികളലഞ്ഞേ
തിരികെ തേടി നടന്നേ

ഞാനാരെന്നറിവു ഞൊറിഞ്ഞേ
കാലത്തിൻ ഇളകി മറിച്ചേ
നേരേതോ വഴികളലഞ്ഞേ
തിരികെ തേടി നടന്നേ

വമ്പന്മാർ നമ്മളിലുണ്ടേ

വമ്പന്മാർ നമ്മളിലുണ്ടേ
സമ്പത്തും ഏറെ കണ്ടേ
അവരെ കണ്ടൂറ്റം കൊള്ളാം
ഞാനെന്ന ഭാവം മാറ്റാം

മുടിയാട്ടും കടലും കണ്ടേ
കലിയാടണ കാടും കണ്ടേ
പൊടിമഞ്ഞും മഴയും കൊണ്ടേ
ഞാനെന്ന ഭാവം മാഞ്ഞേ

മേലേ വെണ്മുകിലും കണ്ടേ
ഓരത്തൊരു മലരും നിൽപ്പേ
കളിപാടും കിളിയെ കണ്ടേ
ഞാനെന്ന ഭാവം മാഞ്ഞേ.....


Keywords: Bhaavam malayalam lyrics, Songs of Job kurian, 


Comments

Popular posts from this blog

Thudakkam Mangalyam Lyrics (English)- Bangalore Days

En Rooja neeya tamil Lyrics- Kushi (2023)